കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഇന്ത്യൻ പ്രതിരോധ താരത്തിന് പിന്നാലെ....
കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഇന്ത്യൻ പ്രതിരോധ താരത്തിന് പിന്നാലെ....
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരങ്ങളിൽ തിരിച്ചടിയായത് വിംഗ് ബാക്കുകളുടെ അഭാവം തന്നെയാണ്. ഈ മേഖലയിലേക്ക് കൂടുതൽ താരങ്ങളെ കൊണ്ട് വരാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ ശ്രമം.
ശ്രീനിധി ഡെക്കാന്റെ ദിനേശ് സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നത്. ഹാഫ്വേ ഫുട്ബോളാണ് ഈ വാർത്ത പുറത്ത് വിട്ടത്.മണിപ്പൂറിൽ ജനിച്ച അദ്ദേഹത്തിന്റെ പ്രായം വെറും 25 വയസ്സ് മാത്രമാണ്.അടുത്ത മാസം ശ്രീനിധി ഡെക്കാനുമായിയുള്ള താരത്തിന്റെ കരാർ അവസാനിക്കും.
താരത്തിന് ലെഫ്റ്റ് ബാക്കുമായി റൈറ്റ് ബാക്കുമായും കളിക്കാൻ സാധിക്കും.കഴിഞ്ഞ ഐ ലീഗിൽ താരത്തിന് രണ്ട് അസ്സിസ്റ്റും ഒരു ഗോളും നേടാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സൂപ്പർ കപ്പിലും താരം ഒരു അസ്സിസ്റ്റ് സ്വന്തമാക്കിട്ടുണ്ട്..
കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page